കൊല്ലത്ത് കടലില്‍നിന്നു മണ്ണെടുത്ത് സ്വകാര്യകമ്പനികള്‍ക്ക് വില്ക്കാന് നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. കൊല്ലം തീരത്തോട് ചേര്‍ന്നുള്ള കടലിലെ മൂന്നു ഭാഗങ്ങളില്‍ നിന്നായി 242 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടലില്‍ ഖനനം നടത്താണ് തീരുമാനം. ഇതിലൂടെ ഏകദേശം 302 ദശലക്ഷം ടണ്‍ മണ്ണ് എടുക്കാമെന്നാണ് കണക്കുകൂട്ടല്‍. നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വെള്ളമണ്ണാണ് ഖനനം ചെയ്തെടുക്കുന്നത്.
മണ്ണെടുപ്പിനായി കണ്ടെത്തിയ ആദ്യത്തെ സ്ഥലം കൊല്ലം തീരത്തുനിന്ന് 27 കിലോമീറ്റര്‍ അകലെയാണ്. 30 കിലോമീറ്റര്‍ അകലെ മറ്റൊരിടവും 33 കിലോമീറ്റര്‍ അകലത്തില്‍ മൂന്നാമത്തെ ഇടവും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര മൈനിങ് വകുപ്പ് മുന്‍കൈയ്യെടുത്ത് നടത്തുന്ന മണ്ണു ഖനനത്തിന് എസ്.ബി.ഐ. ക്യാപിറ്റലാണ് എന്ന സ്ഥാപനത്തിനാണ് വില്‍പ്പനയുടെ ചുമതല.
കൊല്ലം ബാങ്ക് എന്നറിയപ്പെടുന്ന കടല്‍ഭാഗം ഇന്ത്യയില്‍ത്തന്നെ ഏറ്റവുംകൂടുതല്‍ മത്സ്യസമ്പത്തുള്ള മേഖലയണ്. ഈ ഭാഗത്ത് ഒന്നരമീറ്റര്‍ കനത്തില്‍ ചെളിയുണ്ട്. അതുകൊണ്ടാണ് മത്സ്യസമ്പത്തുണ്ടാകുന്നത്. ഖനനം നടത്തുമ്പോള്‍ സ്വാഭാവികമായും മേല്‍ഭാഗത്തുള്ള ചെളിയും നഷ്ടപ്പെട്ടേക്കാം. ഇത് മത്സ്യമേഖലയെ തകര്‍ക്കും.


