റാസല്‍ഖൈമ: റാക് ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ മാസം 26ന് റാസല്‍ഖൈമയില്‍ നെഹ്റു കപ്പ് വള്ളംകളി മത്സരം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കേരള സമാജം, ഇന്‍കാസ്, കെ.എം.സി.സി, ചേതന, ഡബ്ല്യു.എം.സി, സേവനം, വൈ.എം.സി കൂട്ടായ്മകളുടെ സഹകരണത്തോടെ റാക് ഇന്റര്‍നാഷനല്‍ ഇന്റര്‍നാഷനല്‍ മറൈന്‍ ക്ലബിന്റെ പങ്കാളിത്തത്തോടെയാണ് മത്സരമെന്ന് അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം പറഞ്ഞു. രാവിലെ 11ന് മത്സരങ്ങള്‍ തുടങ്ങും.
അല്‍ ഖ്വാസിമി കോര്‍ണീഷിലെ ഫ്ലാഗ് പോസ്റ്റ് മുതല്‍ മറൈന്ക്ലബ് പ്രദേശം വരെ കാണികള്‍ക്ക് വള്ളംകളി വീക്ഷിക്കാം. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ക്ക് മറൈന്‍ ക്ലബ് വേദിയാകും.
മറൈന്‍ ഇന്റര്‍നാഷനല്‍ മറൈന്‍ ക്ലബ് ചെയര്മാന് ആരിഫ് അല്‍ ഹറാന്റി, ജോബി, നാസല്‍ അല്‍മഹ, ആസാദ്, കിഷോര്‍, അബ്ദുല്‍ റഹീം, അയൂബ് കോയക്കന്‍, അജയ്, ശക്തി, എ.കെ. സേതുനാഥ്, സിംസണ്‍, പ്രെസ്റ്റിന്‍, സുദര്ശനന്, സുരേഷ്, മോഹനന്, സബീന, മിനി ബിജു, റുബീന എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


