തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിര്‍ശിച്ച് ശശി തരൂര്‍ എം.പി. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിനു പിന്നാലെയാണ് വിമര്‍ശനം. കെ.സി.എ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി.
സഞ്ജുവിനെ തഴഞ്ഞത് മൂലം വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത കൂടിയാണ് കെ.സി.എ തകര്‍ത്തതെന്നും തരൂര്‍ പറയുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തും കെ.എല്‍. രാഹുലുമാണ് ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമില്‍ സഞ്ജു ഉണ്ടെങ്കിലും ഏകദിന പരമ്പരക്കുള്ള ടീമില്‍ താരത്തെ ഒഴിവാക്കി.
‘സെയ്ദ് മുഷ്ത്താഖ് അലി ട്രോഫിക്കും വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിനും ഇടയില്‍ നടന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനെ മൂന്‍കൂട്ടി അറിയിച്ചിരുന്നു. വിജയ് ഹസാരെക്കുള്ള കേരള ടീമില്‍ സഞ്ജു ഉള്‍പ്പെട്ടില്ല. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കുന്നതിനും ഇത് കാരണമായി. വിജയ് ഹസാരെയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും (212*) ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറിയും ഏകദിനത്തില്‍ 56.66 ബാറ്റിങ് ശരാശരിയുമുള്ള ഒരു ബാറ്ററാണ് സഞ്ജു. അതാണിപ്പോള്‍ കെ.സി.എ ഭാരവാഹികളുടെ ഈഗോ കാരണം നശിപ്പിക്കുന്നത്. സഞ്ജുവിനെ തഴഞ്ഞത് കെ.സി.എ ഭാരവാഹികളെ വിഷമിപ്പിക്കുന്നില്ലേ? വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത കൂടിയാണ് കെ.സി.എ ഇല്ലാതാക്കിയത്’ -തരൂര്‍ എക്സിലെ കുറിപ്പില്‍ പറയുന്നു.


