ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് നല്കിയ പരാതി ഒത്തുതീര്‍പ്പിലേക്ക്. വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിക്കുകയും തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിന്‍സി ഐസിസിയെ അറിയിക്കുകയും ചെയ്തു.
ഇരുവരും സിനിമയുമായി സഹകരിക്കുമെന്നും, തുടര്‍ന്ന് ചര്‍ച്ചക്ക് ശേഷം കൈ കൊടുത്ത് പിരിയുകയായിരുന്നു. ഐസിസി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.
അതേസമയം, ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരി കേസില്‍ തുടര്‍നടപടികള്‍ നീളും. താരത്തിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.
ലഹരി പരിശോധനാ ഫലം വരാന്‍ രണ്ടുമാസം കഴിയും. കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറെന്‍സിക് പരിശോധന ഫലവും വൈകുമെന്നാണ് വിവരം. എപ്പോള്‍ വിളിച്ചാലും ഹാജരാകാമെന്ന് ഷൈന്‍ അറിയിച്ചതിനാല്‍ തിടുക്കം കാണിക്കേണ്ട എന്നാണ് പൊലീസിന്റെ തീരുമാനം.


