തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റ് രജനീകാന്തിന്റെ ‘ജയിലര്‍’ ജപ്പാനില്‍ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 21നാണ് ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യുന്നത്. 250 കോടി ബജറ്റില്‍ നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം കോളിവുഡില്‍ ബോക്സ് ഓഫീസ് വിജയമായിരുന്നു. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് ആണ് ചിത്രത്തിന്റെ നിര്‍മാണം.
കൂടുതല്‍ സ്ക്രീനുകള്‍ ലഭിക്കുന്നതോടെ ചിത്രത്തിന് സ്വീകാര്യതയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം ആഗോളതലത്തില്‍ 600 കോടിയാണ് ജയിലര്‍ നേടിയിരിക്കുന്നത്. 185 കോടിയാണ് ഓവര്‍സീസ് കളക്ഷന്‍.മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രമായാണ് ജയിലറില്‍ രജനി എത്തിയത്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവര്‍ അതിഥി വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ജാക്കി ഷ്രോഫ്, യോഗി ബാബു, രമ്യ കൃഷ്ണന്, വസന്ത് രവി, തമന്ന തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്മന്റെ് വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. രജനിക്കൊപ്പം സംവിധായകന് നെല്‍സണും സംഗീത സംവിധായകന് അനിരുദ്ധുമാണ് ജയിലറിന്റെ ടീസറിലുള്ളത്. ജയിലര്‍ 2 നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.


