3000 കോടി കൂടി കടമെടുക്കാന്‍ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കടപത്രം വഴി പൊതുവിപണിയില്‍ നിന്നാണ് 3000 കോടി സമാഹരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് കടമെടുക്കുന്നതെന്നാണ് ധനവകുപ്പില്‍റെ വാദം. സാമ്പത്തിക വര്‍ഷം അവസാനിരിക്കെയാണ് കടമെടുപ്പ്. ഇതിനായുള്ള ലേലം ഫെബ്രുവരി നാലിന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ വഴി നടക്കും.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകള്‍ വര്‍ധിക്കുന്ന മാസങ്ങളാണ്. ഈ മാസങ്ങളിലേക്കുള്ള ചെലവുകള്‍ കൂടി കണ്ടെത്താനാണ് സര്‍ക്കാര്‍ വായ്പയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ പൊതുവിപണിയില്‍ നിന്ന് 2500 കോടി രൂപ കടമെടുത്തിരുന്നു. സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദം കടമെടുക്കാന്‍ അനുമതി തേടി കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. ഇതിന് അനുകൂല മറുപടി ഉണ്ടായതുകൊണ്ടാണ് കടമെടുക്കുന്നത്.


