കായംകുളം: കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലാദ്യമായി എം.എസ്.എഫിനു സെനറ്റ് മെമ്പര്‍ സ്ഥാനം. കായംകുളം എം.എസ്.എം കോളജില്‍ ബി. എസ്സി മാത്സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ജാസ്മിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വിജയാഹ്ലാദ പ്രകടനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി സി.കെ നജാഫ്, വൈസ് പ്രസിഡന്റ് നൗഫല്‍, യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ഹിജാസ് ലിയാക്കത്ത്, ഇര്ഫാന് ഐക്കര, ബാദുഷ ബഷീര്‍, ഉനൈസ് ഐക്കര, ഷംസീന, ജനറല്‍ സെക്രട്ടറി സുമയ്യ, അന്‍ഷാദ് കരുവില്‍ പീടിക എന്നിവര്‍ പങ്കെടുത്തു.
Comments


