രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള് തകര്‍ത്ത ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.
ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന് മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്മുന്നില് വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന് അടക്കം 26 സാധു മനുഷ്യരായിരുന്നു.
മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്മുന്നില് വെച്ച് ഭര്ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു


