കുവൈത്ത് കെ.എം.സി.സി മെഗാ ഇഫ്താറും റമദാൻ പ്രഭാഷണവും സംഘടിപ്പിക്കുന്നു. മാർച്ച് 14ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിലാണ് പരിപാടി.
വൈകീട്ട് അഞ്ച് മുതൽ നടക്കുന്ന ഇഫ്താറിൽ മൂവായിരത്തോളം പേർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തറാവീഹ് നമസ്കാരത്തിന് ശേഷം ഒമ്പതുമണിക്ക് ‘ലഹരിയും ലഹളയും’ എന്ന വിഷയത്തിൽ നൗഷാദ് ബാഖവിയുടെ റമദാൻ പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് കെ.എം.സി.സി. അറിയിച്ചു.
Comments


