ദമ്മാം. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷിക കാമ്പയിൻ ‘ELEVATE 2025’-ൻ്റെ ഭാഗമായി ജുബൈൽ സിറ്റി ഏരിയകമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു. കുങ്കുമം ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻ്റ് സൈദലവി പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ ഉദ്ഘാടനം ചെയ്തു. ഷിബു മീരാൻ, ഉസ്മാൻ ഒട്ടുമ്മൽ, സലാം ആലപ്പുഴ, ഹമീദ് പയ്യോളി, ഷിഹാബ് കൊടുവള്ളി, ഫിറോസ് വാൽക്കണ്ടി, അസീസ് ഉണ്ണിയാൽ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി സെക്യൂരിറ്റി കോഓർഡിനേറ്റർ മജീദ് ചാലിയം, ഫൈസൽ ഇരിക്കൂർ, ഹബീബ് റഹ്മാൻ, ഡോ.ഫവാസ് എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു.തുടർന്ന് കെ.എം.സി.സി സുരക്ഷാ പദ്ധതിയുടെ അവലോകനവും നടന്നു.
സിറ്റി ഏരിയ ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും ട്രഷറർ മുജീബ് കോഡൂർ നന്ദിയും പറഞ്ഞു.
റിയാസ് വെങ്ങര, സിറാജുദ്ദീൻ ചെമ്മാട്, ഇല്യാസ്, അബ്ദുൾ സമദ്, ഫെബിൻ പന്തപ്പാടൻ, സുലൈമാൻ കണ്ണൂർ, അബൂബക്കർ കാസർകോട്, മുഹമ്മദ് അഷ്റഫ്, ജാഫർ താനൂർ, ജമാൽ പി.വി, അബ്ദുൾ കരീം, സമീറലി വളാഞ്ചേരി, ജംഷി എന്നിവർ നേതൃത്വം നൽകി.


