തിരുവനന്തപുരം: ഒക്ടോബര്‍ 1 മുതല്‍ കേരളത്തില്‍ ലേണേഴ്സ് ലൈസന്‍സ് പരീക്ഷാ രീതിയില്‍ മാറ്റം വരുന്നു. ചോദ്യങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതാണ് തീരുമാനം. ഇനി 20 ചോദ്യങ്ങള്‍ക്കു പകരം 30 ചോദ്യങ്ങളായിരിക്കും. ഓരോ ചോദ്യത്തിനും മുന്‍പത്തെ പോലെ മൂന്ന് ഓപ്ഷനുകള്‍ക്ക് പകരം നാല് ഓപ്ഷനുകള്‍ നല്‍കും. ഒരു ചോദ്യത്തിന് മറുപടി നല്കാന് 30 സെക്കന്‍ഡ് സമയം അനുവദിക്കും.
മുമ്പ് 20 ചോദ്യങ്ങളില്‍ 12 ഉത്തരം ശരിയായാല്‍ മതിയായിരുന്നു. ഇനി 30 ചോദ്യങ്ങളില്‍ കുറഞ്ഞത് 18 ഉത്തരം ശരിയായിരിക്കണം. പുതിയ സിലബസ് എംവിഡിയുടെ ലീഡ്സ് ആപ്പില്‍ ലഭ്യമാണ്. കൂടാതെ, പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ മോക് ടെസ്റ്റ് സംവിധാനവും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
Comments


