ഇസ്രാഈലില്‍ മലയാളി വെടിയേറ്റ് മരിച്ചു. മരിച്ചത് തിരുവനന്തപുരം തുമ്പ രാജീവ് ഗാന്ധി നഗര്‍ സ്വദേശിയായ ഗബ്രിയേല്‍ പെരേര. വിസിറ്റിങ് വിസയില്‍ ജോര്‍ദാനിലെത്തിയ മലയാളിയാണ് ഗബ്രിയേല്‍. ഇസ്രാഈലിലേക്ക് കടക്കുന്നതിനിടെ ജോര്‍ദാന്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
കൂട്ടത്തില്‍ വെടിയേറ്റ മറ്റൊരാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. മേനംകുളം സ്വദേശിയായ എഡിസണ് ആണ് തിരിച്ച് ഇന്ത്യയിലെത്തിയത്. ഇസ്രാഈലിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തില്‍ നാല് പേരായിരുന്നു ഉണ്ടായിരുന്നത്.
ഇസ്രാഈലിലേക്ക് കടക്കാന്‍ ശ്രമിച്ച ഇവരെ ജോര്‍ദാന്‍ സേന തടഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ പാറക്കെട്ടുകളില്‍ ഒളിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് ഗബ്രിയേല്‍ മരണപ്പെട്ടത്. തലക്ക് വെടിയേറ്റാണ് ഗബ്രിയേല്‍ മരണപ്പെട്ടത്.
Comments


