കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് സംവാദം പരിപാടിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മറുപടി വീട്ടമ്മയെ വേദനിപ്പിച്ചു.
കരുവന്നൂര്‍ ബാങ്കിലെ പ്രശ്നം വിശദീകരിച്ചപ്പോള്‍, ‘മുഖ്യമന്ത്രിയോട് പോയി പറയൂ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കൂടാതെ, ‘ചേച്ചി, കൂടുതല്‍ വര്‍ത്തമാനം പറയരുത്’ എന്ന പ്രയോഗവും അദ്ദേഹം നടത്തി.
കേന്ദ്രമന്ത്രി അങ്ങനെ പറയരുതായിരുന്നെന്നും പൊറത്തിശേരി സ്വദേശി ആനന്ദവല്ലി മാധ്യമങ്ങളോട് പറഞ്ഞു.
ജനകീയ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനുമായി ആരംഭിച്ച കലുങ്ക് സംവാദം വിവാദങ്ങള്‍ക്ക് വേദിയാകുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടാകുന്നത്.
Comments


