1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. ലഹരി വില്പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാവേലിക്കര ഭരണിക്കാവ് പള്ളിക്കല്‍ മുറി സ്വദേശി ജിതിന് കൃഷ്ണ (35) പിടിയിലായത്. ഒരു മാസത്തെ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. 2010 മുതല്‍ ഇയാള്‍ ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ്.
ബുധനാഴ്ച പുലര്‍ച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്‍ചുവട് ജംക്ഷനില്‍ നിന്നാണ് ഇയാളെ പിടിക്കൂടിയത്. ഇയാളില്‍നിന്ന് 1.286 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രതിയെ മാവേലിക്കര മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Comments


