ഐഫോണ്‍ ആരാധകര്‍ കാത്തിരുന്ന ഐഫോണ്‍ 17 സീരീസ് ആപ്പിള്‍ ലോഞ്ച് ചെയ്തു. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17, പുതിയ ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് പുറത്തിറക്കിയത്. ഇതോടൊപ്പം ആപ്പിള്‍ വാച്ച് എസ്ഇ3, എയര്‍പോഡ്സ് പ്രോ 3 എന്നിവയും ലോഞ്ച് ചെയ്തു.
മെച്ചപ്പെടുത്തിയ ക്യാമറ സിസ്റ്റം, ഏറ്റവും ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ് എന്നിവ പ്രോ മോഡലുകളുടെ ഹൈലൈറ്റുകളാണ്. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പുതിയ എ19 ചിപ്പ് ഉപയോഗിച്ച്, 6-കോര്‍ സിപിയു, 5കോര്‍ ജിപിയു, മെച്ചപ്പെടുത്തിയ ന്യൂറല്‍ എഞ്ചിന് എന്നിവയുമുണ്ട്.
ഐഫോണ്‍ 17-ല്‍ സ്റ്റോറേജും അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. അടിസ്ഥാന മോഡല്‍ തന്നെ 256 ജിബി സ്റ്റോറേജോടെയാണ് എത്തുന്നത്. മെമ്മറി ബാന്‍ഡ്വിഡ്ത്തും മള്‍ട്ടിടാസ്കിംഗ് പെര്‍ഫോമന്‍സും വര്‍ധിപ്പിച്ചിരിക്കുന്നു. ഡിസ്പ്ലേ വിഭാഗത്തില്‍, 6.3 ഇഞ്ച് പ്രൊമോഷന് സ്ക്രീന്‍, സെറാമിക് ഷീല്‍ഡ് 2 സ്ക്രാച്ച് റെസിസ്റ്റന്‍സിനായി, കൂടാതെ 7 ലെയര്‍ ആന്റി-റിഫ്ലെക്റ്റീവ് ഫിനിഷ് ഗ്ലെയര്‍ കുറയ്ക്കുന്നതിനായി നല്‍കിയിട്ടുണ്ട്.
ക്യാമറയില്‍ 48എംബി മെയിന്‍ സെന്‍സറും 12എംബി 2എക്സ് ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍ 16 പ്രോയേക്കാള്‍ 40% മികച്ച പ്രകടനം നല്‍കുമെന്നാണ് കമ്പനി പറയുന്നത്. ഐഫോണ്‍ 17 എയര്‍ മോഡലില്‍ എ19 പ്രോ ചിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഐഫോണ്‍ 17 മോഡല്‍ 799 ഡോളര്‍ വിലയിലും ഐഫോണ്‍ 17 എയര്‍ 999 ഡോളര്‍ വിലയിലും ആണ് എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഇവയ്ക്ക് 82900, 119900 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.


