കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ നടത്തിവരുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ചുതകര്‍ത്തു. ‘കൈത്താങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്ന കടയാണ് ആക്രമിച്ചത്. ഇന്നലെ കട തുറക്കാന്‍ വന്നപ്പോഴായിരുന്നു ആക്രമണം നടന്ന വിവരം കുട്ടികള്‍ അറിയുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പിന്തുണയായിട്ടാണ് ഈ കട കോഴിക്കോട് ബീച്ചില്‍ സ്ഥാപിച്ചത്. നിലവില്‍ കട പുനഃസ്ഥാപിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
Comments


