തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ (23) പിതാവ് പേരുമല ആര്‍ച്ച് ജംക്ഷന് സല്‍മാസില്‍ അബ്ദുല്‍ റഹിം ഇന്ന് തിരുവനന്തപുരത്ത് എത്തും. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് യാത്രാരേഖകള്‍ ശരിയായതോടെ അബ്ദുല്‍ റഹിം ദമാമില്‍ നിന്ന് യാത്രതിരിച്ചു. 7.45 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.
വെഞ്ഞാറമൂട് നടന്ന കൂട്ടക്കൊലയില്‍ കുടുംബാംഗങ്ങളായ 4 പേരടക്കം 5 പേരെയാണ് അഫാന് കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സല്‍മാബീവി (95), സഹോദരന് അഫ്സാന് (13), പിതൃസഹോദരന് അബ്ദുല്‍ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി ഫര്‍സാന (22) എന്നിവരാണു കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ അഫാന്റെ മാതാവ് ഷമി ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments


