കഴിഞ്ഞ വർഷം ഒക്ടോബർ 11ന് രാത്രി പത്തിനും പുലർച്ചെ അഞ്ചിനുമിടയിൽ വിക്ടോറിയ പാർക്കിൽവെച്ചാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. നിശ്ചിതകാലത്തെ ശിക്ഷയ്ക്കുശേഷം പ്രതിയെ നാടുകടത്താൻ ജഡ്ജി സ്റ്റീഫൻ ക്ലൈമി ഉത്തരവിട്ടു.
കോടതിയിൽ തല കുനിച്ചുനിന്ന മനോജ് പശ്ചാത്താപം പ്രകടിപ്പിച്ചു. അസ്വസ്ഥയായ അപരിചിത യുവതിയെ തെരുവിൽവെച്ച് കണ്ട മനോജ് ചിന്താതിര സമീപിക്കുകയായിരുന്നു. മുപ്പതുകളിലുള്ള യുവതിക്ക് ഇയാൾ കടയിൽനിന്ന് ബിയർ വാങ്ങി നൽകി. താൻ പീഡിപ്പിക്കാൻ പോകുകയാണെന്ന് സ്ത്രീയോട് പറഞ്ഞ ശേഷമാണ് മനോജ് കൃത്യം നടത്തിയത്. ‘ദയവായി തന്നെ ഉപദ്രവിക്കരുത്’ എന്ന് ആവർത്തിച്ച് യുവതി യാചിക്കുന്നത് അടുത്തുള്ള സുരക്ഷാ ക്യാമറകളിൽ പതിഞ്ഞു.
തുടക്കത്തിൽ കുറ്റം നിഷേധിച്ച മനോജിനെതിരെ ശക്തമായ തെളിവുകളാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ഹാജരാക്കിയത്. ഇതേ തുടർന്നാണ് മനോജ് കുറ്റം സമ്മതിച്ചത്.


