മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് ജയിലിലേക്ക്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. യൂത്ത് ലീഗിന്റെ നിയമ പോരാട്ടമാണ് ഈ വര്‍ഗീയവാദിയെ ജയിലിലെത്തിച്ചത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തതിനാല്‍ ജോര്‍ജ്ജ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയിലാണ് ജോര്‍ജ്ജ് കീഴടങ്ങിയത്.
ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നല്കിയ പരാതിയെ തുടര്‍ന്നാണ് ജോര്‍ജ്ജിനെതിരെ കേസെടുത്തതെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ഈ വിഷയത്തില്‍ നിയമ പോരാട്ടം നടത്തിയത് മുസ്ലിം യൂത്ത് ലീഗാണ്.
കോടതി കേസ് വിളിക്കുന്ന സമയത്ത് ഈരാറ്റുപേട്ട പോലീസിന്റെ കൈവശം യാതൊരു രേഖകളുമുണ്ടായിരുന്നില്ല. ജോര്‍ജ്ജിനെ രക്ഷിക്കാന്‍ അവസാന നിമിഷം വരെ പൊലീസ് പ്രയത്നിച്ചു. സര്‍ക്കാരും പൊലീസും ഒത്തുകളിച്ചിട്ടും നീതിപീഠത്തിന്റെ നിരന്തര ഇടപെടലാണ് ജോര്‍ജ്ജിനെ പാലാ സബ് ജയിലിലെത്തിച്ചത്.


