തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗന സമ്മതത്തോടെ രാജ്യ വ്യാപകമായി നടക്കുന്ന വോട്ടർ പട്ടിക തട്ടിപ്പിനും അസമിൽ മുസ്ലിം ജന വിഭാഗങ്ങൾക്ക് നേരെയുള്ള കൂട്ട കുടിയൊഴിപ്പിക്കലിനുമെ തിരെ സെപ്റ്റംബർ 11ന് ഡൽഹി ജന്ദർ മന്തറിൽ ലോക്തന്ത്ര് സംരക്ഷൺ മാർച്ച് സംഘടിപ്പിക്കാൻ മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദേ മില്ലത് സെന്ററിൽ ചേർന്ന യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യൂത്ത് ലീഗ് പ്രവർത്തകരാണ് ലോക്തന്ത്ര് സംരക്ഷൺ മാർച്ചിൽ പങ്കെടുക്കുക. മുസ്ലിം ലീഗ് നേതാക്കളും എംപിമാരും ഇന്ത്യ മുന്നണി നേതാക്കളും അഭിവാദ്യം ചെയ്യും.
പ്രാഥമികമായ ജനാധിപത്യ അവകാശങ്ങൾ പോലും ഇല്ലാതാകുന്ന ഒരു രാജ്യമായി ഇന്ത്യയെ മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സർക്കാരും ശ്രമിക്കുന്നത് കൈയ്യും കെട്ടി നോക്കി നിൽക്കാൻ ആവില്ലെന്ന് യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് പ്രഖ്യാപിച്ചു. അസമിൽ നടക്കുന്നത് ക്രൂരമായ ന്യുനപക്ഷ വേട്ടയാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകർത്തെറിയുന്ന വോട്ട് ചോരിക്കും ബുൾഡൊസർ രാജിനുമേതിരെ വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന എല്ലാം സമരങ്ങളോടും യൂത്ത് ലീഗ് ചേർന്ന് നിൽക്കാനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു.
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദർ മെയ്തീൻ ഉൽഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി അഷ്റഫലി സ്വാഗതവും സെക്രട്ടറി മുഹമ്മദ് തൗസീഫ് ഹുസൈൻ അസം നന്ദിയും പറഞ്ഞു.
ഓർഗ.സെക്രട്ടറി അഡ്വ.ഷിബു മീരാൻ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ, പി.വി അബ്ദുൽ വഹാബ് എംപി, ഹാരിസ് ബിരാൻ എംപി, ഖുറം അനീസ് ഉമർ, എസ്.നയിം അക്തർ (ബിഹാർ), ഡോ. എം കെ മുനീർ എംഎൽഎ ,സികെ സുബൈർ, ആസിഫ് അൻസാരി, അഡ്വ ഫൈസൽ ബാബു, പികെ ബഷീർ എം.എൽ.എ, സികെ ശാക്കിർ, സാജിദ് നടുവണ്ണൂർ, മുഫീദ തസ്നി, അഡ്വ.നജ്മ തബ്ഷീറ, വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച് ഹസ്സൻ സഖരിയ (തമിഴ്നാട് ), ടി.പി.എം ജിഷാൻ (കേരള), ദസ്തഗിർ ബൈഗ് (കർണാടക)
എം.എം.അബൂദർ മൂഹിയുദ്ധീൻ (പോണ്ടിച്ചേരി), ശഹസാദ് അബ്ബാസി (ഡൽഹി), മുഹമ്മദ് സുബൈർ (യുപി), എസ്. നയിം അക്തർ (ബിഹാർ), സജ്ജാദ് ഹുസൈൻ അക്തർ (ബീഹാർ) സുബൈർ ഖാൻ (മഹാരാഷ്ട്ര), അഡ്വ. മുഹമ്മദ് സലീം (ഹരിയാന), എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ.ഫാത്തിമ തഹ് ലിയ, എൻ.എ കരീം, സയ്യിദ് മർസൂഖ് ബാഫഖി, കെ.പി മുഹമ്മദ് ഫൈസൽ ഗുഡലൂർ, എം.പി അബ്ദുൽ അസീസ്, സലീം അലീബാഗ്, പി.എം മുഹമ്മദ് അലി ബാബു, സിറാജുദ്ദീൻ നദ്വി, സമീൽ കാസിം, ഷമീർ ഇടിയാട്ടിൽ, ഫാസിൽ ടി.എ, എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് അർഷദ് സംസാരിച്ചു.
സംഘടന ശാക്തീകരണതിന്റെ ഭാഗമായി സെപ്റ്റംബർ 30 നുള്ളിൽ കേരളം, തമിഴ്നാട് ഒഴികെയുള്ള യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും. വയനാട് ദുരന്തം കാരണം നിർത്തിവെച്ച പ്രവർത്തന ഫണ്ട് സമാഹരണ ക്യാമ്പയിൻ സെപ്റ്റംബർ 20 മുതൽ 30 വരെ നടക്കും. ഒക്ടോബർ ആദ്യവാരത്തിൽ ഡെലിഗേറ്റ് കോൺഫറൻസ് ഉത്തർ പ്രദേശിലെ ആഗ്രയിൽ നടത്താനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിട്ടുണ്ട്.
Comments


