ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ വന്നതിനു പിന്നാലെ മുസ്ലിം യൂത്ത് ലീഗ് സംഘടന ശാക്തീകരണ കാമ്പയിനുമായി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഹരിയാന പല്‍വാലിലെ റാണിയാല ഖുര്‍ദില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന സ്പെഷല്‍ കൗണ്‍സിലില്‍ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത പരിപാടി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ആസിഫ് അന്‍സാരി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ജില്ല പരിഷത്ത് തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. അസ്ഹറുദ്ദീന് ചൗധരി 2500 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിനും യൂത്ത് ലീഗിനും രാഷ്ട്രീയ സാധ്യതയുള്ള പ്രദേശമാണ് ഹരിയാനയെന്ന് ആസിഫ് അന്‍സാരി പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ശക്തമായ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. അസറുദ്ദീന് ചൗധരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സര്‍ഫറാസ് അഹമ്മദ്, ജനറല്‍ സെക്രട്ടറി ടി.പി. അശ്റഫലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഓര്‍ഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹരിയാന സംസ്ഥാന സംഘടന ചുമതലയുള്ള ദേശീയ സെക്രട്ടറി സി.കെ. ശാക്കിര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ആശിഖ് ചെലവൂര്‍, എക്സിക്യൂട്ടീവ് അംഗം അഡ്വ. മര്‍സൂഖ് ബാഫഖി, യു.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ആഷിക് ഇലാഹി, മീററ്റ് കോര്പറേഷന് കൗണ്‍സിലര്‍ റിസ്വാന് അന്‍സാരി എന്നിവര്‍ സംസാരിച്ചു. ഹരിയാന സംസ്ഥാന യൂത്ത് ലീഗ് ഭാരവാഹികളായി അഡ്വ. മന്‍സൂര്‍ അഹമ്മദ് (പ്രസിഡന്റ്), മുഹമ്മദ് അഷ്ഫാഖ്, ഖാലിദ് പ്രധാന്, മുഹമ്മദ് അനീഷ് (വൈസ് പ്രസിഡന്റുമാര്‍), അഡ്വ. സലീം ഹുസ്സൈന്‍ (ജനറല്‍ സെക്രട്ടറി), അഡ്വ. ആമിര്‍ ഖാന്, മുഹമ്മദ് ജാദ്, അഡ്വ. മുജാഹിദ് (സെക്രട്ടറിമാര്‍), സാജിദ് അലി ഖാന് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.


