കുന്നംകുളത്തെ കസ്റ്റഡി മര്‍ദനക്കേസ് ഒതുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ 20 ലക്ഷം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍ നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത്. നിലവില്‍ നാല് പേര്‍ക്കെതിരെ മാത്രമേ കേസ് എടുത്തിട്ടുള്ളൂ. സിസിടിവിയില്‍ ഉള്‍പ്പെടാത്ത രണ്ടുപേര്‍ കൂടി തന്നെ മര്‍ദിച്ചിട്ടുണ്ടെന്നും സുജിത്ത് വ്യക്തമാക്കി. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് കോണ്‍ഗ്രസ് നേതാവ് വര്‍ഗീസും ആരോപിച്ചു.
അതേസമയം സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദനമേറ്റ സംഭവത്തില്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ സേതു കെ.സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. പൊലീസുകാര്‍ സുജിത്തിനെ സ്റ്റേഷനില്‍ എത്തിച്ചു മര്‍ദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. ഒറീന ജംഗ്ഷനില്‍ ജീപ്പ് നിര്‍ത്തി മര്‍ദിച്ചു എന്ന ആരോപണവും റിപ്പോര്‍ട്ട് ശരിവെക്കുന്നു.


