വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷിക്കെതിരെയാണ് വിദ്വേഷ പരാമര്‍ശം നടത്തിയത്. എസ് വൈ ഖുറൈഷിയെ മുസ്ലീം കമ്മീഷണര്‍ എന്ന് നിഷികാന്ത് ദുബെ വിളിച്ചതാണ് വിവാദമായിരിക്കുന്നത്. ഖുറൈഷിയുടെ കാലത്ത് ജാര്‍ഖണ്ഡിലെ സന്താല്‍ പര്‍ഗാനയില്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്ന് ദുബെ ആരോപിച്ചു. വഖഫ് നിയമം മുസ്ലീങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ദുഷ്ട പദ്ധതിയെന്ന ഖുറൈഷിയുടെ വിമര്‍ശനത്തിന് മറുപടിയായിട്ടായിരുന്നു ദുബെയുടെ വിവാദ പരാമര്‍ശം.
കഴിഞ്ഞ ദിവസം, സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ വിമര്‍ശനം രാഷ്ട്രീയ വിവാദമായി കത്തിനില്‍ക്കുന്നതിനിടെയാണ് ദുബെ വീണ്ടും വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. എന്നാല്‍ വിവാദപരാമര്‍ശങ്ങളില്‍ പാര്‍ട്ടി ദുബെയ്ക്ക് പിന്തുണ നല്‍കിയിട്ടില്ല. അതേസമയം ചീഫ് ജസ്റ്റിനെതിരായ വിവാദ പ്രസ്താവനയില്‍ നിഷികാന്ത് ദുബെക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് സുപ്രിംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അറ്റോര്‍ണി ജനറലിന് കത്തയച്ചു.


