കോഴിക്കോട് വടകര തോടന്നൂര്‍ സ്വദേശി ഉഷയാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പൊട്ടി വീണ വൈദ്യുത കമ്പിയില്‍ തട്ടിയാണ് ഉഷയ്ക്ക് ഷോക്കേറ്റത്. വീടിന്റെ മുറ്റം വൃത്തിയാക്കുന്നിടെ പൊട്ടി വീണ വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Comments


