വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി മുസ്ലിംകളെ ഹിന്ദു ട്രസ്റ്റുകളുടെ ഭാഗമാക്കാന്‍ അനുവദിക്കുമോ എന്ന് കേന്ദ്രത്തോട് ചോദിച്ചു.
വഖഫ് സൃഷ്ടിക്കുന്നതിനുള്ള വ്യക്തികളുടെ യോഗ്യത നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോയെന്നും വ്യക്തിപരമായ അവകാശങ്ങളെ ലംഘിക്കുന്നതാണ് അതെന്നും സുപ്രം കോടതി പറഞ്ഞു. ഒരു നൂറ്റാണ്ട് മുമ്പ് വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഏകപക്ഷീയമായി പുനര്‍വര്‍ഗ്ഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
മുസ്ലിംങ്ങള്ക്ക് മാത്രം വഖ്ഫ് സൃഷ്ടിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിക്കാരെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു.
‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇസ്ലാം ആചരിക്കുന്നവര്‍ക്ക് മാത്രം വഖ്ഫ് സൃഷ്ടിക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിന് എങ്ങനെ പറയാന്‍ കഴിയും?’ കപില്‍ സിബല്‍ ചോദിച്ചു.


