വയനാട് ദുരന്തത്തില്‍ പരിക്കേറ്റവരുടെ തുടര്‍ ചികിത്സ ദുരിതത്തില്‍. ദുരിതബാധിതരാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തത് മൂലം സര്‍ക്കാര്‍ ആശുപത്രികളിലെ ടെസ്റ്റുകള്‍ക്ക് പോലും ഇവര്‍ പണം നല്‍കേണ്ടി വരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുന്നവരുടെ പണം സര്‍ക്കാര്‍ നല്‍കുമെന്ന വാഗ്ദാനവും ഇതുവരെ നടപ്പായില്ല.
പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ആദ്യം നല്കിയ ധനസഹായം മാത്രമാണ് ഇത്വരെ ലഭിച്ചത്. പരിക്കേറ്റവരില്‍ തുടര്‍ ചികിത്സ അനിവാര്യമായവര്‍ക്ക് , സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക കാര്‍ഡ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദൗത്യം ഇഴഞ്ഞ് നീങ്ങുകയാണ്.
അതിനിടെ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുന്നവര്‍ ബില്ലുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, ഇതുവരെയും പണം നല്‍കിയിട്ടില്ല.
Comments


