മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി.
സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പരാമര്‍ശത്തില്‍ ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ ശാന്താനന്ദയ്ക്കെതിരെ കേസെടുത്തു. പന്തളം പൊലീസാണ് കേസെടുത്തത്.
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ശാന്താനന്ദയുടെ വിദ്വേഷ പരാമര്‍ശം. വാവര് തീവ്രവാദിയും മുസ്ലിം ആക്രമണകാരിയും ആണെന്നായിരുന്നു പരാമര്‍ശം. അയ്യപ്പനെ തോല്‍പ്പിക്കാന്‍ എത്തിയതാണ് വാവരെന്നും വാവരുടെ ചരിത്രം തെറ്റായാണ് പ്രചരിപ്പിക്കുന്നതെന്നും ശാന്താനന്ദ ആരോപിച്ചിരുന്നു.
”വാപുരന് എന്നുപറയുന്നത് ഇല്ലാ പോലും. 25-30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശബരിമലയില്‍ വെച്ചിരിക്കുന്നത് വാവരെയാണ്. വാവര്‍ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവര് മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്. അയാള്‍ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്” -എന്ന പരാമര്‍ശങ്ങളാണ് നടത്തിയത്.


