പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 420.35 മീറ്റര്‍ ആയി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്. ഡാമിന്റെ പരമാവധി സംഭരണശേഷി 424 മീറ്റര്‍ ആണ്.
Comments


