ഭരണഘടനവിരുദ്ധ, ജനാധിപത്യവിരുദ്ധ, മുസ്ലിംവിരുദ്ധ ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതെന്ന് തെലങ്കാന വനിത ശിശു ക്ഷേമ മന്ത്രി ദന്‍സാരി അനസൂയ സീതാക്ക. കോഴിക്കോട് നടന്ന മുസ്ലിം ലീഗ് മഹാറാലിയിലിക്കിടെയായിരുന്നു കേന്ദ്ര സര്‍ക്കാരിനെ സീതാക്ക വിമര്‍ശിച്ചത്.
ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണത്. ബി.ജെ.പിയും ആര്.എസ്.എസും രാജ്യത്തിന്റെ ചരിത്ര പൈതൃകം തകര്‍ക്കുകയാണ്. വഖഫ് സ്വത്തുക്കള്‍ കൈയേറുകയാണ് അവരുടെ ലക്ഷ്യം. മുസ്ലിംകളുടെ വിശ്വാസകാര്യമായതിനാല്‍ വഖഫില്‍ കൈക്കടത്താന്‍ മറ്റു സമുദായക്കാരെ അനുവദിച്ചുകൂടാ. ഇന്ന് മുസ്ലിംകള്ക്കെതിരെയാണെങ്കില് നാളെ ക്രൈസ്തവര്‍ക്കെതിരെയും ഗോത്രവിഭാഗങ്ങള്‍ക്കെതിരെയും രംഗത്തുവരും- സീതാക്ക പറഞ്ഞു.
Comments


