വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷന്‍ വിജയ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. മുസ്ലിം സമുദായത്തോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയും അവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് വഖഫ് ബില്ലിനെതിരെ നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
ഏപ്രില്‍ 4 നാണ് രാജ്യസഭ വഖഫ് ബില്‍ പാസാക്കിയത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ലോക്സഭ നേരത്തെ ബില്‍ പാസാക്കിയത്. 288 അംഗങ്ങള്‍ അനുകൂലിച്ചും 232 അംഗങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഏപ്രില്‍ 5 ന് പ്രസിഡന്റ് ദ്രൗപതി മുര്‍മു ബില്ലിന് അംഗീകാരം നല്കി, ഇതോടെ നിയമം നിലവില്‍ വന്നു.
Comments


