മതവിദ്വേഷ പരാമര്‍ശക്കേസില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ ഈരാറ്റുപേട്ട മജിസേ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കേസിലെ വിശദമായ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. ജോര്‍ജ് നടത്തിയത് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയാണ്. ജാമ്യവ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന ഒരാള്‍ക്ക് ജാമ്യം നല്കിയാല് അത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന് വാദിച്ചു.
എന്നാല്‍ ജോര്‍ജിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും പ്രതിഭാഗവും വാദിച്ചു. ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി തേടിയിരുന്നു. നിലവില്‍ റിമാന്‍ഡിലുള്ള ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Comments


