വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതിയായ അഫാനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മാതാവ് ഷെമി. പ്രത്യേക സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന ഷെമിയെ കാണാനെത്തിയ ബന്ധുക്കളോടാണ് മകനെ കാണാനുള്ള ആഗ്രഹം അറിയിച്ചത്.
അതേസമയം ഇവരുടെ ആരോഗ്യനില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. നാളെ വീണ്ടും ഷെമിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. ശനിയാഴ്ച അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ പരിശോധന നടത്തിയിരുന്നു. ഷെമിക്ക് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് ഇപ്പോഴും തുടരുകയാണ്.
അതേസമയം, മകനെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പിതാവ് അബ്ദുല്‍ റഹീം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്ന വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് കിളിമാനൂര്‍ പൊലീസിനോട് പിതാവ് റഹീം ആവശ്യപ്പെട്ടിരുന്നു.
23കാരനായ അഫാന് മൂന്നിടങ്ങളിലായി അഞ്ചു പേരെയാണ് കൊലപ്പെടുത്തിയത്. സഹോദരന് അഫ്സാന്, പിതൃമാതാവ് സല്‍മ ബീവി, പിതൃ സഹോദരന് ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെണ്‍സുഹൃത്ത് ഫര്‍സാന (19) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.


