ഇറാനില്‍ കോടതിസമുച്ചയത്തിന് നേരെ അജ്ഞാത സംഘം നടത്തിയ ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ ഇറാനിലെ സീസ്റ്റാന്‍-ബലൂചെസ്ഥാന്‍ പ്രവിശ്യയിലെ നഗരമായ സഹീദാനിലായിരുന്നു അജ്ഞാത സംഘം തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ കൊല്ലപ്പെട്ടവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, സുരക്ഷാ സേന തോക്കുധാരികളായ മൂന്നുപേരെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. തീവ്രവാദ സംഘടനയായ ജെയ്ഷ് അല്അദലാണ് ആക്രമണത്തിന് പിന്നിലെന്ന് സുരക്ഷാ സേനകളോട് അടുത്ത ബന്ധമുള്ള തസ്നിം ന്യൂസ് ഏജന്‍സി ആരോപിച്ചു.
Comments


