കേരള സര്‍വകലാശാല വിസി മോഹനന് കുന്നുമ്മല്‍ വിളിച്ച യോഗം ബഹിഷ്കരിച്ച് അധ്യാപകരും വകുപ്പ് ഡീനുമാരും. എന്‍ഐആര്‍എഫ് റാങ്കിംഗില്‍ നില മെച്ചപ്പെടുത്തിയ സര്‍വകലാശാലയിലെ അക്കാദമിക് ടീമിനെ അനുമോദിക്കാനായിരുന്നു യോഗം സംഘടിപ്പിച്ചത്. എന്നാല്‍ 75 പേരില്‍ എട്ടുപേര്‍ മാത്രമാണ് യോഗത്തിനെത്തിയത്.
തിങ്കളാഴ്ച രാവിലെ സെനറ്റ് ചേമ്പറിലായിരുന്നു യോഗം. അതേസമയം ദേശീയ റാങ്കിങ്ങില്‍ ഇടം നേടിയ സര്‍വ്വകലാശാല വിസിമാരെ ആദരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ക്ഷണിച്ചിരുന്നു. കേരള സര്‍വകലാശാല വിസി മോഹനന് കുന്നുമ്മലിനെയും കാലിക്കറ്റ് സര്‍വകലാശാല വിസി വി. രവീന്ദ്രനെയും ക്ഷണിച്ചിട്ടുണ്ട്.
Comments


