യൂറോപ്പിൽ പ്രധാന സംഗീത മത്സരങ്ങളിലൊന്നായ യൂറോവിഷനിൽ അടുത്ത വർഷവും ഇസ്രായേലിനെ പങ്കെടുപ്പിക്കാനാണ് തീരുമാനമെങ്കിൽ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നറിയിച്ച് അയർലൻഡ്. മറ്റൊരു യൂറോപ്യൻ രാജ്യമായ സ്ലോവേനിയയും സമാനമായ തീരുമാനം അറിയിച്ചിരുന്നു.
റഷ്യ പോലുള്ള രാജ്യങ്ങളെ യുക്രൈനിനെ ആക്രമിച്ചു എന്ന കാരണത്താൽ യൂറോവിഷനിൽ നിന്ന് വിലക്കിയിരിക്കുന്നു. ഗസ്സക്ക് മേൽ രണ്ട് വർഷമായി ആക്രമണം നടത്തിയിയതിന് ശേഷവും ഇസ്രയേലിന് സമാനമായ വിലക്ക് നൽകാത്തത് യൂറോപ്പിൽ വ്യാപക പ്രതിഷേധത്തിനിടയായിരുന്നു. 2025 എരോ വിഷൻ ജേതാവായ ഓസ്ട്രിയൻ ഗായകൻ ജെ ജെ പരിപാടിയിൽ ഇസ്രയേലിനെണ് പങ്കെടുക്കാൻ അനുവദിച്ചത് വിമർശിച്ചിരുന്നു.
Comments


