നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് 11432 വോട്ടിന് വിജയിച്ചു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജ് ജന്മനാടായ പോത്തുകല്ലില്‍ പോലും ഭൂരിപക്ഷം നേടാനായില്ല,. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ലീഡ് ഉയര്‍ത്തിയ ആവേശത്തിവാണ് യുഡിഎഫ്. പോത്തുക്കല്ലും തൂക്കി എന്നാണ് ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘പോത്തുക്കല്ലും തൂക്കി, ലീഡ് 630’ എന്നാണ് വിഎസ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘ജോയ് ഫുള്‍’ ജോയ് എന്നാണ് ജോയിയുടെ കുറിപ്പിന് രാജ്മോഹന്‍ ഉണ്ണിത്താന് എംപിയടക്കമുള്ളവരുടെ കമന്റ്.
ഡിസിസി ഓഫീസില്‍ പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയര്‍ത്തിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ കൈവരിച്ച നേട്ടം ആഘോഷിച്ചത്. ‘യുഡിഎഫിന്റെ കണക്കുകള്‍ കൃത്യമെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നതെന്നു വി എസ് ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പിണറായിസത്തിനെതിരെയുള്ള വോട്ടാണ് പിടിച്ചതെന്ന് പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 19,000ത്തിലേറെ വോട്ട് നേടിയാണ് അന്‍വര്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. എല്ലാവരും പറയുന്നു, അന്‍വര്‍ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്ന്. ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണ്. യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാന്‍ സാഹചര്യം ഉണ്ടെങ്കില്‍ കൂടെ നില്‍ക്കുമെന്നും ഇല്ലെങ്കില്‍ പുതിയ മുന്നണിയെന്നും അന്‍വര്‍ വ്യക്തമാക്കി.


