ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് നെതന്യാഹുവിനെ അമേരിക്കയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ശനിയാഴ്ച ഇസ്രാഈല്‍ സുരക്ഷാ മന്ത്രിസഭയുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
അടുത്ത ആഴ്ച ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു. യുദ്ധം നിര്‍ത്താന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിനോട് ശക്തമായി ആവശ്യപ്പെട്ടതായും ചര്‍ച്ച തുടരുകയാണെന്നും ട്രംപ് പറഞ്ഞു.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കിടയിലും കൊടുംക്രൂരത തുടരുകയാണ് ഇസ്രാഈല്‍. ഇന്നലെ മാത്രം 102 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഭക്ഷണം കാത്തുനിന്ന ആള്‍ക്കൂട്ടത്തിനിടെയുണ്ടായ ആക്രമണത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. തെല്‍ അവീവിന് നേരെ യെമനിലെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന്ഇസ്രായേല്‍ വ്യോമാതിര്‍ത്തി അടച്ചു.


