സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിമുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം. മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യ ബന്ധനം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ട്രോളിങ് നടപ്പിലാക്കുന്നത്.
ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ സര്‍ക്കാര്‍ നല്‍കും. തോണിയിലും ഇന്‍ബോര്‍ഡ് വള്ളത്തിലും മീന്‍പിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന സമയത്ത് കടലില്‍ പോകാം.
എന്നാല്‍, സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യ റേഷന്‍ ഒരാഴ്ചത്തേക്ക് പോലും തികയില്ലെന്നും അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക പരിരക്ഷ വേണമെന്നും മത്സ്യത്തൊഴിലാളികള്‍ ആശ്യപ്പെട്ടു. കപ്പല്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയും അപര്യാപ്തമാണെന്ന് സംസ്ഥാന മത്സ്യ തൊഴിലാളി യൂണിയന് പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്. മത്സ്യ മേഖലയെ സര്‍ക്കാര്‍ കൈവിടരുതെന്നാണ് തൊഴിലാളികളും പറയുന്നത്.


