കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്തില്‍ അനുശോചനമറിയിച്ച് പ്രിയങ്ക ഗാന്ധി എം.പി. പ്രശ്നത്തില്‍ സുസ്ഥിരമായ പരിഹാരം ആവശ്യമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.
‘മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ ദാരുണമായ വേര്‍പാടില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം. ഈ ഗുരുതര പ്രശ്നം പരിഹരിക്കാന്‍ സുസ്ഥിരമായ പരിഹാരങ്ങള്‍ അടിയന്തിരമായി ആവശ്യമാണ്’ -പ്രിയങ്ക ഗാന്ധി എംപി സാമൂഹിക മാധ്യമമായ ‘എക്സി’ല്‍ കുറിച്ചു.
Comments


