തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്. വളവ് തിരിയുന്നിടെ ബാലന്‍സ് നഷ്ടപ്പെട്ട് മൂന്ന് വശത്തെ ഡോറിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ്സില്‍ കയറിയ ശേഷം പിന്നിലേക്ക് നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഡോര്‍ അടച്ചിരുന്നെങ്കിലും വീഴ്ചയുടെ ശക്തിയില്‍ ഡോര്‍ തുറന്നുപോയി. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Comments


