ജപ്തി ഭീഷണി നേരിടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ കുടുംബത്തിന് പണം നല്കാന് സന്നദ്ധത അറിയിച്ച് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ്. സംഭവത്തില്‍ എംഎല്‍എ എന്ന നിലയില്‍ ബാധ്യത ഏറ്റെടുക്കുന്നുവെന്ന് എകെഎം അഷ്റഫ് വ്യക്തമാക്കി.
ബാളിയൂര്‍ മീഞ്ച സ്വദേശി തീര്‍ത്ഥയുടെ വീട്ടിലായിരുന്നു കേരള ഗ്രാമീണ്‍ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചത്. ഫെബ്രുവരി 10 നുള്ളില്‍ 5 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു നോട്ടീസ്. വിഷയത്തില്‍ ബാങ്ക് അധികൃതരുമായി സംസാരിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് കുടുംബത്തിന്റെ മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കുന്നുവെന്നും ഒരാഴ്ചയ്ക്കകം ആധാരം തിരിച്ചു നല്‍കുമെന്നും പറഞ്ഞ് എ കെ എം അഷറഫ് എം എല്‍ എ രംഗത്തെത്തിയത്. ആവശ്യപ്പെടുന്ന തുക ഞാന്‍ അടയ്ക്കും. എത്രയാണെങ്കിലും ആ ലോണ്‍ തീര്‍ക്കും. ഒരാഴ്ചയ്ക്കകം ആധാരം തിരികെ ഏല്‍പ്പിക്കുമെന്നും എംഎല്‍എ അറിയിച്ചു.


