ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ദുബൈ ഫോക്ലോർ സൊസൈറ്റി ഗ്രൗണ്ടിൽ ഒരുക്കിയ ഇഫ്താർ ടെന്റിൽ വലിയ പങ്കാളിത്തം. ഭാഷ, ദേശ വ്യത്യാസമില്ലാതെ ആയിരത്തിലേറെ പേർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യഹ്യ തളങ്കര ആമുഖപ്രസംഗം നടത്തി. ദുബൈ സുന്നി സെന്റർ ജനറൽ സെക്രട്ടറി ഷൗക്കത്തലി ഹുദവി ഉദ്ബോധനം നടത്തി.
പി.കെ അൻവർ നഹ, പി.കെ ഇസ്മായിൽ, ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, ഇബ്രാഹിം മുറിച്ചാണ്ടി, മുഹമ്മദ് പട്ടാമ്പി, എ.സി ഇസ്മായിൽ, അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടിയിൽ, ഒ. മൊയ്തു, ചെമ്മുക്കൻ യാഹുമോൻ, ഒ.കെ ഇബ്രാഹിം, പി.വി നാസർ, അഫ്സൽ മെട്ടമ്മൽ, അഡ്വ. ഇബ്രാഹിം ഖലീൽ, ആർ. ഷുക്കൂർ, എൻ.കെ ഇബ്രാഹിം, അഹമ്മദ് ബിച്ചി, അബ്ദുസ്സമദ് ചാമക്കാല എന്നിവർ സംബന്ധിച്ചു. സക്കരിയ്യ ദാരിമി പ്രാർഥന നടത്തി. ദുബൈ കെ.എം.സി.സി സ്വന്തമായി കിച്ചൺ സൗകര്യമേർപ്പെടുത്തി നേരിട്ടാണ് പാകം ചെയ്ത ഭക്ഷണം ടെന്റിൽ എത്തിക്കുന്നത്.


