കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊല കേസില്‍ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ്. പ്രധാന വാതില്‍ തുറന്നാണ് പ്രതി അകത്തു കയറിയതെന്ന് എസ്പി പറഞ്ഞു.
ജനാല സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തുറന്നാണ് വാതില്‍ തുറന്നത്. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഔട്ട് ഹൗസില്‍ നിന്നുള്ള ആയുധമാണ് കൊലക്ക് ഉപയോഗിച്ചത്. വീട്ടുജോലിക്കാരിയില്‍ നിന്ന് നിരവധി വിവരങ്ങള്‍ ലഭിച്ചു. നിലവില്‍ ആരും കസ്റ്റഡിയിലില്ലെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും എസ്പി പറഞ്ഞു.
ഇന്ന് രാവിലെയാണ് വീട്ടുജോലിക്കാരി ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോലിക്കാരി എത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഫോണ്‍വിളിച്ചപ്പോള്‍ ഇരുവരും എടുത്തില്ല.തുടര്‍ന്ന് ജോലിക്കാരി വീട്ടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് ഇരുവരെയും രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് എത്തിയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയുടെ വാതിലിനോട് ചേര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. മീരയുടേത് അടുക്കളവാതിലിനോട് ചേര്‍ന്ന നിലയിലും കണ്ടെത്തി.
കോടാലി ഉപയോഗിച്ചാണ് ഇരുവരെയും വെട്ടിയും, മുഖം വികൃതമാക്കിയ നിലയിലായിലുമായിരുന്നു. രണ്ടുമൃതദേഹത്തിലും വസ്ത്രങ്ങളുണ്ടായിരുന്നില്ല.എന്നാല്‍ മോഷണശ്രമം നടന്നില്ലെന്നും പൊലീസ് പറയുന്നു.
സംഭവത്തില്‍ മുന്‍ ജീവനക്കാരനും അസം സ്വദേശിയെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ മുമ്പ് ഓണ്‍ലൈന്‍ വഴി ഒരു കോടി രൂപ തട്ടിയ കേസില്‍ വിജയകുമാറിന്റെ പരാതിയില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.


