തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഞെട്ടിക്കുന്ന കൊലപാതകത്തില്‍ 23കാരന് കൊന്നവരില്‍ ബന്ധുക്കളും പെണ്‍സുഹൃത്തും. മാതാവിനെയും സഹോദരനെയും അടക്കം അഞ്ചുപേരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പേരുമല സ്വദേശി അഫാനാണ് (23) കൊലപതാകം നടത്തിയത്.
ആറുപേരെ കൊന്നെന്ന വാദവുമായി യുവാവ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പരിശോധനയില്‍ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. പിതാവിന്റെ മാതാവ് സല്‍മബീവി (88), ബന്ധുക്കളായ ലത്തീഫ് (66), ഷാഹിദ (58), സഹോദരന് അഫ്സാന് (13), പെണ്‍സുഹൃത്ത് എന്നിവരാണ് മരിച്ചത്. അതേസമയം മാതാവ് ഷെമി ഗുരുതരവസ്ഥയില്‍ ആശുപത്രിയിലാണ്.
മൂന്ന് സ്ഥലങ്ങളിലായാണ് പ്രതി കൊലപാതകം നടത്തിയത്. പേരുമലയിലെ വീട്ടില്‍ വെച്ച് 13കാരനായ സഹോദരന്, മാതാവ്, പെണ്‍സുഹൃത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തി. എസ്എന്‍പുരം ചുള്ളാളത്ത് വെച്ച് ബന്ധുക്കളായ പിതാവിന്റെ സഹോദരന് ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെയും കൊലപ്പെടുത്തുകയായിരുന്നു. ലത്തീഫിന്റെ മൃതദേഹം ഹാളിലും ഷാഹിദയുടെ മൃതദേഹം അടുക്കളയിലുമാണ് കണ്ടെത്തിയത്. രഇരുവരുടെയും തലയിലാണ് വെട്ടേറ്റിരിക്കുന്നത്.
വെഞ്ഞാറമൂട് പാങ്ങോടുള്ള വീട്ടില്‍ വെച്ചാണ് പിതാവിന്റെ മാതാവ് സല്‍മബീവിയെ കൊലപ്പെടുത്തിയത്.
കൊല നടത്തിയശേഷം ശേഷം പ്രതി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിടുകയും ചെയ്തു. ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതക ശേഷം പ്രതി എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി പറഞ്ഞതിനാല്‍ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതി അഫാന് പിതാവിനൊപ്പം വിസിറ്റിങ് വിസയില്‍ വിദേശത്തേക്ക് പോയി തിരിച്ചു വന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു.


