തിരുവനന്തപുരം കൂട്ടക്കൊല കേസില്‍ പ്രതി അഫാനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. നെയ്യാറ്റിന്‍കര കോടതിയില്‍ പാങ്ങോട് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് ഇന്നലെ ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
നിലവില്‍ പ്രതി 14 ദിവസത്തെ റിമാന്‍ഡില്‍ ആണ്. പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് റിമാന്‍ഡില്‍ കഴിയുന്നത്. റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്.
രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്ന് കേസുകളിലും ഒരോ കേസുകള്‍ക്കും വ്യത്യസ്ഥ തെളിവെടുപ്പ് നടത്തണം. തെളിവെടുപ്പ് നടത്തുമ്പോള്‍ കനത്ത സുരക്ഷ ഒരുക്കേണ്ടതുണ്ട്. ഇതിന് കൂടുതല്‍ സമയം ആവശ്യമായി വരും. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുക.


