തിരുവനന്തപുരം വെങ്ങാനൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ വില്ലേജ് ഓഫീസിന് സമീപത്ത് താമസിക്കുന്ന നരുവാമൂട് ചിന്മയ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ അലോക് നാഥാണ് മരിച്ചത്. കുട്ടിയുടെ കഴുത്തിലും കാലിലും നീല നിറത്തില്‍ പാടുകളുണ്ട്. ഷോക്കേറ്റ് മരിച്ചതെന്നാണ് സംശയം. ആത്മഹത്യയാണെന്നും സംശയമുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
കുട്ടിയുടെ മുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. കുട്ടിയുടെ മുറി പൊലീസ് സീല്‍ ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരവനനന്തപുരം ശ്രീകാര്യത്ത് 11 വയസുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിനകത്താണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments


