ജോര്ഡന് നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ലെന്ന് ഭീഷണിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു. യു.കെ ഫലസ്തീന് രാഷ്ട്രത്തിന് അംഗീകാരം നല്‍കിയത് തീവ്രവാദത്തിന് സമ്മാനം നല്‍കുന്നതിന് പോലെയാണെന്നും ഇതിന് താന്‍ മറുപടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു.
ഫലസ്തീന് രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നത് പോലെയാണെന്നും യു.എന്നിലും മറ്റ് എല്ലാവേദികളിലും ഞങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്കെതിരെ പോരാടുമെന്നും നെതന്യാഹു പറഞ്ഞു. ഫലസ്തീനെന്ന രാഷ്ട്രം ഉണ്ടാകുന്നത് താന്‍ വര്‍ഷങ്ങളായി തടയുകയായിരുന്നു. ഫലസ്തീന് രാഷ്ട്രത്തിന് വേണ്ടി അന്താരാഷ്ട്രതലത്തിലും ആഭ്യന്തരതലത്തിലും വലിയ സമ്മര്‍ദം താന്‍ നേരിട്ടിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. സമ്മര്‍ദങ്ങള്‍ക്കിടയിലും ജൂതകുടിയേറ്റം വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുതന്നെ വരും വര്‍ഷങ്ങളിലും തുടരുമെന്നും നെതന്യാഹു പറഞ്ഞു.


