മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച 42കാരിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. രോഗി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. അതേസമയം രോഗലക്ഷണമുള്ള ആറ് പേരുടെയും നിപാ പരിശോധനാ ഫലം നെഗറ്റീവാണ്.
ഇതുവരെ 59 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 45 പേരാണ് ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്ളത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.
അതേസമയം രോഗിയുടെ വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവസാമ്പിളിന്റെ പരിശോധനാ ഇന്ന് ലഭിച്ചേക്കും.
Comments


