ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം. എറണാകുളം പത്തടിപ്പാലത്തെ എ ബദറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ചാണ് മോഷണം നടന്നത്. വീട്ടിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന ആറ് പവന് സ്വര്‍ണം മോഷ്ടിച്ചതായാണ് പരാതി.
വീട്ടുജോലിക്കാരിയാണ് മോഷണം നടന്നതായി പരാതി നല്‍കിയത്. കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചെന്നും മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു.
Comments


