വാക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടിക്കൂടി. തമിഴ്നാട് സ്വദേശിയായ കാര്ത്തിനെയാണ് പാലാ പൊലീസ് പിടികൂടിയത്. ഭരണങ്ങാനം ഇടമറ്റം എഫ്.സി കോണ്‍വെന്റിലെ ജോലിക്കാരനായ തമിഴ്നാട് സ്വദേശി അറുമുഖം ഷണ്മുഖവേലിനെ (സൂര്യ-38) ആണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി 10ഓടെയാണ് സംഭവം നടന്നത്.
വാക് തര്‍ക്കത്തിനിടെ വീട്ടിലിരുന്ന വെട്ടുകത്തിയെടുത്ത് കാര്‍ത്തിക് ഷണ്മുഖവേലിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിലും മുഖത്തും മുറിവേറ്റ ഷണ്മുഖത്തെ പാലാ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
പാലാ എസ്.എച്ച്.ഒ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ കെ. ദിലീപ് കുമാര്‍, രാജു. എം.സി, സി.പി.ഒമാരായ സന്തോഷ്. കെ.കെ, ജോബി കുര്യന്, കിരണ്‍ കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.


